മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഇറങ്ങിയ യുവതിയും ആണ്‍സുഹൃത്തും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ യുവതി പിടിയിൽ. ആനക്കാംപൊയില്‍ സ്വദേശിനി ജിനു(38)വിനെയാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത്. യുവതിയുടെ ആണ്‍സുഹൃത്തായ ടോം ബി. ടോംസി(36)നെയും തിരുവമ്പാടി പോലീസ് പിടികൂടിയിട്ടുണ്ട്. ജനുവരി 16-ാം തീയതിയാണ് ജിനുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയത്. പത്തും പതിനാലും പതിനാറും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു വീടുവിട്ടിറങ്ങിയതെന്നായിരുന്നു പരാതി.

പോലീസ് അന്വേഷണത്തില്‍ ആണ്‍സുഹൃത്തായ ടോമിനൊപ്പമാണ് ജിനുനാടുവിട്ടതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് ഇയാളുടെ പിതാവും കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഫോണ്‍വിളി വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍നിന്ന് രണ്ടുപേരെയും തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...