പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കാലിൽ വെടിവെച്ച് പിടികൂടി വനിതാ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ

For full experience, Download our mobile application:
Get it on Google Play

ചെന്നെെ : രക്ഷപെടാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതിയുടെ കാലിൽ വെടിവച്ച് വനിതാ പോലീസ് ഓഫീസർ. ചെന്നെെയിലെ അയനാവരത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. കുറ്റവാളിയായ ബന്ദു സൂര്യക്കാണ് വെടിയേറ്റത്. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയുടെ കാലിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മീന വെടിവെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച ചെന്നെെയിലെ കൊന്നൂർ ഹെെവേയിൽ ബന്ദു സൂര്യ, ഗൗതം, അജിത് എന്നിവരെ പുലർച്ചെ നാലിന് പോലീസ് തടഞ്ഞിരുന്നു.

തുടർന്ന് എ എസ് ഐ ശങ്കറിനെ ഇരുമ്പുവടി കൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിച്ചശേഷം മൂവരും ഇരുചക്രവാഹനത്തിൽ രക്ഷപെട്ടു. ഗൗതമിനെയും അജിത്തിനെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. മൂന്നാമൻ ബന്ദു സൂര്യ തിരുവള്ളൂരിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് പോലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുന്നത്. പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്ന വഴി അയനാവരം ആർ ടി ഓഫീസിന് സമീപത്ത് വച്ച് പ്രതി മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടു.

ഇതിനായി ഇറക്കിയപ്പോൾ വഴിയോരത്തെ കരിമ്പിൻ കൊട്ടുകൾക്കിടയിൽ നിന്ന് കത്തിയെടുത്ത് ബന്ദു ആക്രമിക്കുകയായിരുന്നു. ഇതിൽ ഹെഡ് കോൺസ്റ്റബിൾ അമാനുദ്ദീൻ, കോൺസ്റ്റബിൾ ശരവണൻ എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയുടെ കാലിൽ അയനാവരം മീന റിവോൾവറെടുത്ത് വെടിവെയ്ക്കുകയായിരുന്നു. പ്രതിയായ ബന്ദു സൂര്യയും പരിക്കേറ്റ രണ്ട് പോലീസുകാരും കിൽപോക് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വധശ്രമം, മൊബെെൽ മോഷണം, ബെെക്കിലെത്തി മാലപറിക്കൽ എന്നിവയുൾപ്പെടെ 14 കേസുകളിൽ ബന്ദു സൂര്യ പ്രതിയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.