പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ; ഡ്യൂട്ടി ഡോക്ടർ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഡീസൻ്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്. ഈ മാസം 15നാണ് ചാന്ദനയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ചാന്ദന പ്രസവിച്ചു. പ്രസവത്തോടെ യുവതി മരണപ്പെടുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടർ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ജൂനിയർ ഡോക്ടർമാർ മാത്രമാണ് കേസ് അറ്റൻഡ് ചെയ്തത്. ചാന്ദനയ്ക്ക് കടുത്ത രക്തസ്രാവമുണ്ടായി. എന്നിട്ടും കൃത്യമായ ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ല എന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ എത്തി ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. വിഷയത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...