ബാങ്കിന്റെ പിഴവിനെ തുടർന്ന് അക്കൗണ്ടിലെത്തിയ 10 കോടി രൂപ തിരികെ നൽകി യുവതി

For full experience, Download our mobile application:
Get it on Google Play

മെയിൻപുരി (ഉത്തർപ്രദേശ്): ബാങ്കിന്റെ പിഴവിനെ തുടർന്ന് യുവതിയുടെ അക്കൗണ്ടിലെത്തിയത് 10 കോടി രൂപ. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.കൃഷി ചെയ്തു ജീവിക്കുന്ന റീത്ത അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയെങ്കിലും ശാഖ അടച്ചിരുന്നു. തുടർന്ന് എടിഎമ്മിൽ എത്തി അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 9,99,49,588 രൂപ ബാലൻസ് കാണിച്ചത്. ഇക്കാര്യം ഉറപ്പിക്കാനായി മറ്റൊരു എടിഎമ്മിൽ കയറി പരിശോധിച്ചു. ശരിയാണെന്ന് മനസിലായതോടെ റീത്ത ഞെട്ടി.

അക്കൗണ്ടിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ അവർ വിവരം കുടുംബത്തെ അറിയിച്ചു. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് അറിയിക്കാൻ റീത്തയും കുടുംബവും പിറ്റേന്ന് തന്നെ ശാഖയിലെത്തിയെങ്കിലും അന്ന് ബാങ്ക് അവധിയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ ആകാം സംഭവത്തിന് കാരണമെന്ന് ബാങ്ക് മേലധികാരികൾ പറഞ്ഞു. ബ്രാഞ്ച് വീണ്ടും തുറന്നതിനു ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....