പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഇതിനകം 60 ലക്ഷം അപേക്ഷകൾ പരിശോധനയ്ക്ക് എടുത്തതിൽ 37 ലക്ഷം കേസുകളിൽ തീരുമാനമായിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ 15 ലക്ഷത്തിലധികം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ഈ പട്ടികയിൽ നിന്ന് പുറത്തായവരിലുണ്ട്. വർഷങ്ങളായി അഭിഭാഷകനായി ജോലി ചെയ്യുന്ന മുഹമ്മദ് യാസിൻ മഹലദാർ, മുർഷിദാബാദ് മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ഖാലിദ ഖാത്തൂൻ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. എല്ലാ രേഖകളും ഹാജരാക്കിയിട്ടും തങ്ങളുടെ പേര് നീക്കം ചെയ്തതിന് കൃത്യമായ കാരണം ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

മാൾഡയിലെ ബഹദൂർപൂർ കബിരാജ്‌തല ഗ്രാമത്തിലെ ബൂത്തുകളിൽ പരിശോധനയ്ക്കായി എടുത്ത 444 പേരുകളിൽ 327 എണ്ണവും നീക്കം ചെയ്യപ്പെട്ടു. സമാനമായ രീതിയിൽ മുർഷിദാബാദിലെ ദേബിപൂർ പ്രദേശത്തും പകുതിയിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു. പല കുടുംബങ്ങളിലും മാതാപിതാക്കളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുകയും മക്കളുടെ പേര് നിലനിൽക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യവുമുണ്ട്. പോലീസ് ഉദ്യോഗസ്ഥർ, ബിഎസ്എഫ് ജവാന്മാർ, സർക്കാർ കോളജ് അധ്യാപകർ എന്നിവരും പട്ടികയിൽ നിന്ന് പുറത്തായവരിൽ പെടുന്നു. വർഷങ്ങളായി വോട്ടവകാശമുള്ളവരും 1950കൾ മുതലുള്ള പൗരത്വ രേഖകൾ കൈവശമുള്ളവരുമായ വ്യക്തികളുടെ പേര് പോലും ഒഴിവാക്കിയത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ ഗ്രാമവാസികൾ ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...