പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തു എന്നാൽ സംസ്ഥാന സർക്കാർ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങൾക്ക് നൽകിയ പണമാണ് കേരള സർക്കാർ കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു. പാലക്കാടിന് നൽകിയ വികസന പദ്ധതികളെയും മോദി എടുത്തു പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉണ്ടായിപ്പോഴാണ് പാലക്കാട് ഐഐടി വന്നത്. നാഷണൽ ഹൈവേയുടെ വികസനവും നടന്നു. പാലക്കാട് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായി മാറിയെന്നും മോദി പറഞ്ഞു. അതേസമയം എവിടെ ഇടതുഭരണം ഉണ്ടോ അതെല്ലാം ജനങ്ങൾ ഒഴിവാക്കുകയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും അത് നമ്മൾ കണ്ടതാണ്. അതേ സംഭവം കേരളത്തിലും ആവർത്തിക്കാൻ പോകുന്നു. പെൻഷനും ശമ്പളവും കൃത്യ സമയത്ത് കൊടുക്കുന്നില്ല. അതേസമയം ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും പാലക്കാട് നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























