തട്ടുകട ഉടമയായ യുവതിയെ ആക്രമിച്ചു ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കരിമണ്ണൂർ : തട്ടുകട ഉടമയായ യുവതിയെ ആക്രമിച്ചു. പന്നൂരിൽ തട്ടുകട അടിച്ചു തകർക്കുകയും ഉടമയായ യുവതിയെ ആക്രമിക്കുകയും ചെയ്ത പ്രതി തച്ചാമഠത്തിൽ ജയനെ(32) കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ബീന പുളിക്കത്തോട്ടിയിലിനെ  തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നൂർകാത്തിരിപ്പു കേന്ദ്രത്തിന് സമീപം തട്ടുകട നടത്തുകയാണ് ബീന. ഇവരുടെ കടയ്ക്ക് സമീപം ജയൻ ലോട്ടറി വിൽപന നടത്തുന്നുണ്ട്.

ജയൻ രാത്രിയിൽ കിടക്കുന്നത് കാത്തിരിപ്പു കേന്ദ്രത്തിലാണ്. ബീനയുടെ തട്ടുകടയിൽ നിന്ന് ചായ വാങ്ങി കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്ന് ആരോ കുടിച്ചതിൽ അല്പം നിലത്തു വീണ് കിടന്നു. താൻ കിടക്കുന്ന സ്ഥലത്ത് ചായ വീഴ്ത്തി എന്നാരോപിച്ച് ബീനയെ ആക്രമിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. പിന്നീട് കത്തി ഉപയിഗിച്ച് ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ ബീനയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. ഇതിന് മുൻപും പ്രതിയുടെ പക്കൽ നിന്നും ഭീഷണി നേരിട്ടതായി ബീന പറഞ്ഞു. ബീനയുടെ മൊഴി രേഖപ്പെടുത്തി കരിമണ്ണൂർ പോലീസ് കേസെടുത്തു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...