സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റിസര്‍വ് ബാങ്കിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി തിരുവനന്തപുരത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി ഷിബില (28) ആണ് പൊലീസിന്റെ പിടിയിലായത്. ബാലരാമപുരത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നുവെന്ന് നിലമ്പൂര്‍ എസ്എച്ച്ഒ സുനില്‍ വ്യക്തമാക്കി. നിലമ്പൂര്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബിസിനസ് ലോണായി വന്‍ തുക ലഭ്യമാക്കാം എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

റിസര്‍വ് ബാങ്കിലെ ജീവനക്കാരിയാണെന്ന് പ്രതി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു.നിലമ്പൂരില്‍ വ്യവസായിയോട് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി 30 ലക്ഷം രൂപയും പ്രതി കൈപ്പറ്റി. വീണ്ടും പണം ആശ്യപ്പെട്ടപ്പോളാണ് വ്യവസായി തിരുവനന്തപുരം റിസര്‍വ് ബാങ്കിലെത്തി ജീവനക്കാരിയുടെ വിവരങ്ങള്‍ അന്വേഷിച്ചത്. ഇതോടെ ഷിബിലയുടെ തട്ടിപ്പ് വ്യവസായി തിരിച്ചറിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....