പോക്‌സോ കേസില്‍ ശിക്ഷയനുഭവിക്കുന്ന യുവതിക്ക് മറ്റൊരുകേസിലും ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്സോ കേസിൽ വീണ്ടും ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു. വീരണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധികതടവ് പ്രതി അനുഭവിക്കണം. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

സമാനമായ മറ്റൊരു കേസിൽ നാലു ദിവസം മുൻപ്‌ പ്രതിക്ക്‌ ഇതേ കോടതി 13 വർഷം കഠിനതടവും 59000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. മറ്റൊരു കേസിൽ ആലപ്പുഴ ജില്ലാ കോടതി വിധി അനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചുവരികയാണ് യുവതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...