Monday, April 29, 2024 5:41 am

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ എറണാകുളം മധ്യമേഖല ഓഫീസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു പങ്കാളികളെ ശല്യം ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നുണ്ട്. അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം പുതു തലമുറയിലെ പെണ്‍കുട്ടികള്‍ നേടിയിട്ടുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ നിന്നും തുടച്ചുനീക്കപ്പെടേണ്ടതാണെന്നും ശാസ്ത്ര ബോധവും യുക്തിചിന്തയ്ക്കുമൊപ്പം വ്യക്തികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ സുഖകരമായ കുടുംബ ജീവിതം ഉണ്ടാകുവെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

യുവ ദമ്പതികളെ പോലെ മുതിര്‍ന്ന ദമ്പതികള്‍ക്കിടയിലും കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നുണ്ട്. വിവാഹം കഴിഞ്ഞ് 40 വര്‍ഷമായ ദമ്പതികളുടെ പരാതി കമ്മിഷനു ലഭിച്ചു. ഭര്‍ത്താവില്‍ പരസ്ത്രീ ബന്ധം ആരോപിക്കുന്ന നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാതല അദാലത്തില്‍ അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 18 കേസുകളാണ് പരിഗണിച്ചത്. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ ടി.എം. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​കൊലപ്പെടുത്തി

0
ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ 33 കാ​ര​നാ​യ...

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...