മതിയായ ജീവനക്കാരില്ല ; വയനാട് ജില്ലാ ഹോർട്ടികോർപ്പിന്‍റെ പ്രവർത്തനം താളംതെറ്റുന്നു

For full experience, Download our mobile application:
Get it on Google Play

വയനാട്: മതിയായ ജീവനക്കാരില്ലാത്തതിനാൽ വയനാട് ജില്ലാ ഹോർട്ടികോർപ്പിന്‍റെ പ്രവർത്തനം താളംതെറ്റുന്നു. ആറ് ജീവനക്കാർ ഉണ്ടായിരുന്ന സുൽത്താൻ ബത്തേരിയിലെ കേന്ദ്രത്തിൽ ഇപ്പോൾ ഉള്ളത് രണ്ട് പേർ മാത്രമാണ്. ഹോർട്ടികോർപ്പിന്‍റെ രണ്ട് വാഹനങ്ങളിൽ ഒന്ന് , മാസങ്ങളായി കട്ടപ്പുറത്താണ്. മറ്റൊരു വാഹനത്തിന് ഡ്രൈവറുമില്ല.വയനാട് ജില്ലയിലെ കർഷകരെ സഹായിക്കാനാരംഭിച്ച ഹോർട്ടികോർപ്പിന്‍റെ ജില്ലാ ഓഫീസിന്‍റെ പ്രവർത്തനമാണ് ജീവനക്കാരില്ലാത്തതിനാൽ താളം തെറ്റുന്നത്. കർഷകരിൽ നിന്ന് ന്യായവിലയിൽ ഉൽപന്നങ്ങൾ സംഭരിച്ച് വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കുകയാണ് കേന്ദ്രത്തിന്‍റെ പ്രധാന പ്രവർത്തനം.

എന്നാൽ ജീവനക്കാരില്ലാത്തതിനാൽ സംഭരണവും വിതരണവും താളം തെറ്റി. സംഭരിച്ച സാധനങ്ങൾ കയറ്റിപ്പോകാനുള്ള വാഹനങ്ങളിൽ ഒന്ന് കേടായിട്ട് മാസങ്ങളായി. അവശേഷിച്ചതിൽ ഡ്രൈവറില്ല. സൂപ്പർവൈസർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.നിലവിൽ മാനേജർ ഇൻചാർജ് ആയ ആളെ കൂടാതെ ഒരു അസിസ്റ്റന്‍റ് മാനേജർ മാത്രമാണ് ഇവിടെയുള്ളത്. ജീവനക്കാരില്ലാത്ത വിവരം ഹെഡ് ഓഫീസിൽ അറിയിച്ചിട്ടുണ്ടന്ന് ഹോർട്ടി കോർപ്പ് അസി. മാനേജർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...