പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി. പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് വലിയ രീതിയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ശുചിത്വമിഷനാണ് നഗരസഭയുടെ സഹകരണത്തോടെ ബിൻവിൻ ഗോൾ ചാലഞ്ച് മത്സരം സംഘടിപ്പിച്ചത്. അമൃത വിദ്യാലയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വേണു അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ വിമൽ പ്രസാദ്, നഗരസഭാ സെക്രട്ടറി അനിത ഇ ബി, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അജയ് കെ ആർ, സ്കൂൾ പ്രിൻസിപ്പൽ അമൃത ചൈതന്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത പിള്ള, അമൽ, അധ്യാപകരായ ജിഷ ആർ നായർ, സുജിത്, ഗീത ടി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഖരമാലിന്യ ചട്ടപ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നീ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയിൽ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോൾ പോസ്റ്റുകൾ പരിപാടിക്കായി സ്കൂളിൽ തയ്യാറാക്കിയിരുന്നു. വിദ്യാർത്ഥികളിൽ ഏറെ കൗതുകവും അതുവഴി അറിവും നേടുന്ന മത്സരത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപരും ആവേശത്തോടെ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...