ലോകം ഇനി പാരീസിൽ : ഒളിംപിക്സിന് ഇന്ന് തിരിതെളിയും ; ഉദ്ഘാടനം സെൻ നദിയിൽ

For full experience, Download our mobile application:
Get it on Google Play

പാരീസ് : പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സെൻ നദിയിലൂടെയാവും കായിക താരങ്ങൾ എത്തുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ അണിനിരക്കും. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ. സുരക്ഷാഭീഷണിയുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാത്തത്. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ.

ഫ്രഞ്ച് സംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ടിക്കറ്റു വച്ചാണ് ഉദ്ഘാടനച്ചടങ്ങിലേക്കു പ്രവേശനം.സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെ മുടക്കണം. ടിക്കറ്റില്ലാതെ നദിക്കരയിൽ നിന്നോ ഇരുന്നോ ചടങ്ങ് കാണാനാവില്ല. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് പിടിയിൽ

0
മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് വിചിത്രമായ സാഹചര്യത്തിൽ...

ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

0
തൃശൂര്‍: സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു. ചാലിശ്ശേരി...

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപ്പിക്കും ; മന്ത്രി...

0
തിരുവനന്തപുരം : ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍....

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...