പത്തനംതിട്ടയിൽ വേൾഡ് മലയാളി കൗൺസിൽ സൗത്ത് പ്രൊവിൻസ് ജനറൽ ബോഡി യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വേൾഡ് മലയാളി കൗൺസിൽ കേരള കൗൺസിൽ സൗത്ത് പ്രൊവിൻസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട അബാൻ ആർക്കേഡിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും സംഘടനയുടെ യൂണിറ്റുകൾ രൂപീകരിച്ചു. അടുത്ത ഘട്ടമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും യൂണിറ്റുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. നോർത്ത് പ്രൊവിൻസ് ചെയർപേഴ്സൺ ഡോ. വിലാസിനി ദേവി അധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. കേരള കൗൺസിൽ ചെയർമാൻ പ്രസാദ് കുഴികാൽ മുഖ്യപ്രഭാഷണം നടത്തി.

പത്തനംതിട്ട ജില്ലയ്ക്ക് ആത്മീയ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും ശബരിമലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികൾ ജില്ലയുടെ സാമ്പത്തിക പുരോഗതിക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളും കാൻസറും നിയന്ത്രണവിധേയമാക്കുന്നതിനായി വാർഡ് തലങ്ങളിൽ വരെ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കൗൺസിൽ പ്രസിഡന്റ് ഡോ. ശ്രീ ശങ്കർ അയ്യർ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനകീയ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി. കെ. അനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി മോഹൻ, പ്രശാന്ത് വർക്കല എന്നിവർ ആശംസകൾ നേർന്നു. സൗത്ത് പ്രൊവിൻസ് പ്രസിഡന്റ് കെ. എൻ. ശശികുമാർ സ്വാഗതവും സെക്രട്ടറി ബിജു രാജ് കൊട്ടാരക്കര നന്ദിയും രേഖപ്പെടുത്തി. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, സാംസ്കാരികം എന്നീ മേഖലകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം ടൂറിസം, നൈപുണ്യ വികസനം, സംരംഭകത്വം, തൊഴിൽസൃഷ്ടി, യുവജന-വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ വികസനത്തിന് നേതൃത്വം നൽകുമെന്ന് യോഗം പ്രഖ്യാപിച്ചു.

‘പഞ്ചായത്ത് മുതൽ ലോകം വരെ’ എന്ന ആശയം മുൻനിർത്തി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശക്തമായ സംഘടനാ ശൃംഖല രൂപീകരിച്ച് വികസന പ്രവർത്തനങ്ങളിൽ ജനങ്ങളോടൊപ്പം സജീവമായി പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജില്ലയിലെ മുഴുവൻ മാർക്കും നേടി വിജയിച്ച പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു. കൃഷിരംഗത്ത് മികച്ച നേട്ടം കൈവരിച്ച സജി എബ്രഹാം ഉതിമൂട്, സേവനരംഗത്തെ ഡോക്ടർമാർ, കോളേജ് പ്രൊഫസർമാർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ എന്നിവരെയും ആദരിച്ചു. സൗത്ത് പ്രൊവിൻസ് വിമൻസ് ഫോറത്തിനും യൂത്ത് ഫോറത്തിനും രൂപം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....