വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ടി ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെലങ്കാനയിലെ ബിജെപി എംപിയുടെയും കേരളത്തിലെ തീവ്രവലതുപക്ഷ പ്രഭാഷകൻ ടി ജി മോഹൻദാസിന്‍റെയും നടപടി സമരങ്ങൾ അവസാനിച്ചിട്ടുപോലും സമൂഹത്തിൽ വിദ്വേഷം പടർത്താൻ സംഘപരിവാർ ശക്തികൾ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നത്. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്‍റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികൾക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച കേരള പോലീസ് സമരക്കാരെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത ടി ജി മോഹൻദാസിനെതിരെ ഇതുവരെ ഒരു കേസും എടുക്കാൻ തയ്യാറായിട്ടില്ല. സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ലാത്തിയെടുക്കുന്ന പോലീസ് പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാർ നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ്. ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി പോലീസ് സേനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കുന്ന സംസ്ഥാന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണം. അതോടൊപ്പം, കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....