സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി ; വൻ ആരോഗ്യ പ്രഖ്യാപനങ്ങളുമായി മന്ത്രി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ, കോട്ടയം ജില്ലയിലെ വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറിയുടെ 700 ഏക്കർ ഭൂമിയും പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കവെയാണ് ജില്ലയിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചത്.

സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകല്‍പ്പം. ഈ പരിപാടിയുടെ ഭാഗമായി വൈക്കം എം.എൽ.എ കെ. ബിനിമോൻ വെള്ളൂരിൽ ലഭ്യമായ 700 ഏക്കർ ഭൂമിയെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിന്റെ കൈവശമുള്ള സ്ഥലവും എയിംസിനായി പരിഗണിക്കാമെന്നും, സംസ്ഥാനത്തിന് എയിംസ് ലഭിക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....