യുഎസ് – ഇറാൻ സംഘർഷം : ഇന്ത്യൻ വിമാന കമ്പനികളുടെ 26000 വിമാന സർവീസുകൾ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി മുരളീധർ മോഹോൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: 2026 ജൂലൈ 20 വരെ യുഎസ് – ഇറാൻ സംഘർഷം മൂലം ഇന്ത്യൻ വിമാന കമ്പനികളുടെ ഏകദേശം 26000 വിമാന സർവീസുകൾ റദ്ദാക്കിയതായി ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി മുരളീധർ മോഹോൾ ലോക് സഭയിൽ മറുപടി നൽകി. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം വിമാനക്കമ്പനികളിലും വിമാനത്താവളങ്ങളിലും ഗണ്യമായ വഴിതിരിച്ചുവിടലുകളും കാലതാമസങ്ങളും ഉണ്ടായത് അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിച്ചു. വഴിതിരിച്ചുവിടലുകൾ, വിമാനങ്ങൾ പുറപ്പെടാൻ വൈകിയതുമൂലവും, ഇന്ധനങ്ങളുടെ അധിക ഉപയോഗവും മൂലം വിമാനക്കമ്പനികൾക്കു വലിയ തോതിൽ നഷ്ടമുണ്ടാക്കി.

പശ്ചിമേഷ്യ സംഘർഷം മൂലം വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വ്യതിയാനം വിമാനങ്ങളുടെ പ്രവർത്തന ചെലവ് വർധിക്കുന്നതിന് ഇടയാക്കി. വ്യോമയാന മേഖലയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. ഇന്ധന വില വർധിക്കാതെ വില സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി എണ്ണക്കമ്പനികൾക്ക് ഒറ്റത്തവണ സാമ്പത്തിക സഹായമായി 10000 കോടി രൂപയോളം നൽകിയത് കാരണം ഒരു പരിധിവരെ യാത്രാനിരക്ക് വർദ്ധനവ് തടയാൻ സാധിച്ചു. ആഭ്യന്തര പ്രവർത്തനങ്ങൾക്ക്, 2026 മാർച്ച് 1 ലെ അടിസ്ഥാന വിലയേക്കാൾ പരമാവധി 25% വർദ്ധനവ് എ ടി എഫ് വിലകളിൽ ഏർപ്പെടുത്തി, ഇത് ഏപ്രിൽ ഒന്ന് മുതൽ മെയ് മാസാവസാനം വരെ ആയിരുന്നു.

പ്രധാന വിമാനത്താവളങ്ങളിലെ ആഭ്യന്തര പ്രവർത്തനങ്ങൾക്കുള്ള വിമാനത്താവള ലാൻഡിംഗ്, പാർക്കിംഗ് ചാർജുകൾ ഭാഗികമായി മാറ്റിവെയ്ക്കൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) വിമാനത്താവളങ്ങളിലെ അത്തരം ചാർജുകളിൽ 25% ഇളവ്. ലിക്വിഡിറ്റി സപ്പോർട്ട് നൽകുന്നതിനായി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നീക്കിവച്ചിരിക്കുന്ന 5,000 കോടി രൂപ ഉൾപ്പെടെ 18,100 കോടി രൂപയുടെ മൊത്തം കോർപ്പസുള്ള ഇസി എൽ ജി എസ് 5.0 ന്റെ അംഗീകാരം, ഡൽഹിയിൽ എ ടി എഫിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) ആറ് മാസത്തേക്ക് 25 ശതമാനത്തിൽ നിന്നും ഏഴു ശതമാനമായി കുറച്ചതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....