പത്തനംതിട്ട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. നെല്ലാട് പാടത്തുംപാലത്തിന് സമീപത്ത് വച്ചാണ് വിഷ്ണു യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തിയത്. ആദ്യം അസഭ്യം പറഞ്ഞു. പിന്നീട് കടന്ന് പിടിച്ചു. യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി. ഈ സമയം വിഷ്ണു സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. നിരന്തരം വിഷ്ണു യുവതിയെ ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ യുവതി പോലീസിൽ പരാതി നൽകിയതാണ് വഴിയിൽ തടഞ്ഞു നിർത്തിയുള്ള അതിക്രമത്തിന് കാരണം. സംഭവം ഉണ്ടായതിന് പിന്നാലെ യുവതി തിരുവല്ല പോലീസിൽ വീണ്ടും പരാതി നൽകി. ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.





























