യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലി ; മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മദ്ധ്യപ്രദേശ്: യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മദ്ധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം. ഇരുവരും സഹോദരങ്ങളാണെന്ന് യുവതിയുടെ ഭര്‍ത്താവ് നാട്ടുകാരെ ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും അക്രമികള്‍ മര്‍ദ്ദനം നിർത്താൻ തയ്യാറായില്ല. കലാവതി, സഹോദരന്‍ ജ്ഞാന്‍ ലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കലാവതിയെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയതായിരുന്നു ജ്ഞാന്‍ ലാല്‍. ഇരുവരും മുറ്റത്ത് സംസാരിച്ചിരിക്കെ നാട്ടുകാര്‍ ഇരുവരെയും പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരേ മര്‍ദ്ദനമേറ്റ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സമയം കലാവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം ഗ്രാമീണരെ ഫോണില്‍ വിളിച്ച് സത്യാവസ്ഥ അറിയിച്ചെങ്കിലും അക്രമികള്‍ മര്‍ദ്ദനം നിര്‍ത്തിയില്ല. വിവരമറിഞ്ഞെത്തിയ പോലീസ് ആണ് സഹോദരങ്ങളെ മോചിതരാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...