മോഷണം ലക്ഷ്യമിട്ട് തോക്കുമായി ബേക്കറിയിൽ കയറിയ യുവാവ് സെക്കന്റുകൾക്കകം ഇറങ്ങിയോടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മോഷണം ലക്ഷ്യമിട്ട് തോക്കുമായി വ്യാപാര സ്ഥാപനത്തില്‍ കയറിയ കള്ളന്‍ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി. മുബൈയിലെ ഒരു ബേക്കറിയിലായിരുന്നു സംഭവം. മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കടയില്‍ കയറിയ യുവാവിന് ആകെ ഏഴ് സെക്കന്റുകള്‍ മാത്രമേ അവിടെ നില്‍ക്കാന്‍ സാധിച്ചുള്ളൂ. മുംബൈക്ക് സമീപം കാശ്മിരയിലെ ഒരു ബേക്കറിയിലായിരുന്നു സംഭവം.

രാവിലെ പത്ത് മണിയോടെ ജീവനക്കാര്‍ കട തുറന്ന് മിനിറ്റുകള്‍ക്കകമാണ് യുവാവ് കടയിലെത്തിയത്. കടയുമടയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ഇയാള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍. ഭീഷണിപ്പെടുത്താനായി വെടിയുതിര്‍ത്ത് ഭീതി പരത്താനായിരുന്നു യുവാവിന്റെ പദ്ധതി. ഇതിനായി രണ്ട് തവണ ട്രിഗര്‍ വലിച്ചെങ്കിലും തോക്ക് പൊട്ടിയില്ല. ഒരിക്കല്‍ കൂടി തോക്ക് റീലോഡ് ചെയ്തെങ്കിലും വിജയിച്ചില്ല. ഇതോടെ ഇനിയും നിന്നാല്‍ പ്രശ്നമാവുമെന്ന് മനസിലാക്കി ഇയാള്‍ കടയില്‍ നിന്ന് ഇറങ്ങിയോടി. ബേക്കറിയില്‍ കയറിയ ശേഷം ഇറങ്ങിയോടുന്നത് വരെയുള്ള സംഭവങ്ങളെല്ലാം കൂടി ഏഴ് സെക്കന്റ് മാത്രമാണ് നീണ്ടുനിന്നത്.

സംഭവം കടയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ജീവനക്കാരെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ നോക്കി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കാര്യം മനസിലായി വന്നപ്പോഴേക്കും മോഷണ ശ്രമം ഉപേക്ഷിച്ച് യുവാവ് തോക്കുമായി ഇറങ്ങി ഓടുകയും ചെയ്തു. രാവിലെ കട തുറന്നയുടനെ ആയിരുന്നു സംഭവമെന്ന് ജീവനക്കാരിലൊരാളായ മുഹമ്മദ് തഫ്ഷി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മേശയും മറ്റ് സാധനങ്ങളും ശരിയാക്കി വെയ്ക്കുന്നതിനിടെ പെട്ടെന്നാണ് യുവാവ് കടന്നുവന്നത്. തോക്ക് ചൂണ്ടുകയും കാഞ്ചി വലിക്കുകയും ചെയ്തെങ്കിലും ഒന്നും സംഭവിക്കുന്നില്ലെന്ന് മനസിലായതോടെ ഇറങ്ങി ഓടുകയും ചെയ്തു” – മുഹമ്മദ് പറഞ്ഞു. ജീവനക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...