കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഇടവക ; സ്വീകരണ ചടങ്ങിൽ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ നിന്നും ലത്തീൻ അതിരൂപതാ നേതൃത്വം വിട്ടുനിൽക്കുമ്പോൾ പങ്കെടുക്കുമെന്ന് അറിയിച്ച് രൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക. രൂപതാ നേതൃത്വം ഉടക്കിട്ടപ്പോൾ ഇടവക പ്രതിനിധികളെ അനുനയ ചർച്ചയിലൂടെ സർക്കാർ ഒപ്പം നിർത്തി. കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരത്തുക കൂട്ടിയതടക്കമുള്ള തീരുമാനങ്ങളാണ് നിർണ്ണായകമായത്. ലത്തീൻ അതിരൂപത നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിൽ വെട്ടിലായ സർക്കാറിന് ആശ്വാസം നൽകുന്നതായി വിഴിഞ്ഞം ഇടവകയുടെ തീരുമാനം. മറ്റന്നാളത്തെ ചടങ്ങിൽ ആർച്ച് ബിഷപ്പ് അടക്കം വിട്ടുനിൽക്കുമെന്ന സൂചനകൾക്കിടെയാണ് ഇടവക പ്രതിനിധികളെ അനുനയിപ്പിക്കാനായത്. രാവിലെ മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയിലെ ഉറപ്പുകളിലാണ് പ്രതിഷേധം വഴിമാറിയത്.

ജോലി നഷ്ടമാകുന്ന 53 കട്ടമരതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തി സർക്കാർ ഇന്ന് തന്നെ ഉത്തരവിറക്കി. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു നഷ്ടപരിഹാരത്തുക, 4.22 ലക്ഷം വീതമാക്കിയാണ് കൂട്ടിയത്. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ, 1565 പേർക്ക് വീടുകൾ എന്നിവട അടക്കം വേറെയും സർക്കാർ വാഗ്ദാനം നൽകി. രാവിലെ അതിരൂപതാ നേതൃത്വം സർക്കാറിനെ അതിരൂക്ഷമായാണ് വിമർശിച്ചത്. അതിരൂപതാ നേതൃത്വവുമായി ചർച്ച ചെയ്യാതെയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനമെടുത്തതെന്നാണ് വിഴിഞ്ഞം ഇടവക വിശദീകരണം.

പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. നേരത്തെ സമരകാലത്തും നേതൃത്വത്തിൽ നിന്നും ഭിന്നമായ സമീപനം ഇടവക സ്വീകരിച്ചിരുന്നു. തീരശോഷണ പഠനമടക്കം സമരകാലത്തെ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സർക്കാറിനെതിരെ രൂപതാ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. പക്ഷ കപ്പലെത്തുമ്പോൾ വീണ്ടും പ്രതിഷേധിക്കുന്നതിനെതിരെയും സഭയിൽ സമ്മിശ്രവികാരമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...