പാൽ വാങ്ങാൻ പോകവേ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ യുവാവ് കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ്: പാൽ വാങ്ങാൻ പോകവേ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ യുവാവ് കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഹിമാചൽ പ്രദേശിലെ സർലി ഗ്രാമത്തിലെ പ്രവേഷ് ശർമയാണ് 12 മിനുട്ടിലേറെ നേരം മല്ലിട്ടതിന് ശേഷം പുലിയെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെ പാൽ വാങ്ങാനായി സ്വന്തം കൃഷിയിടത്തിലൂടെ പോവുകയായിരുന്നു പ്രവേഷ്. പെട്ടെന്ന് ഏതാണ്ട് ഒരു വയസ് പ്രായം വരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പുലിയുടെ താടിയെല്ലുകൾ പിടിച്ച് തിരിച്ചും തലയിലും കഴുത്തിലും ശക്തമായി ഇടിച്ചുമാണ് പ്രവേഷ് കൊലപ്പെടുത്തിയത്. ഏതാണ്ട് 12 മിനുട്ട് നേരത്തെ മൽപ്പിടുത്തത്തിന് ശേഷം പുലി ചത്തെങ്കിലും പ്രവേഷിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഗുരുതരമല്ല. ഈ പുലി ഇന്ന് പുലർച്ചെ മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സ്‌കൂട്ടർ യാത്രക്കാരൻ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാഴിക്കാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നും പിടികൂടാൻ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

0
അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. ഗുർപ്രീത്...

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...