ശുചിമുറിയിലെ ദുര്‍ഗന്ധംകൊണ്ട് വീര്‍പ്പുമുട്ടി കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ നിന്നും പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം രോഗികളെയും ഇവിടെ എത്തുന്നവരെയും വലയ്ക്കുന്നു. ആശുപത്രിയിലെ ഓ.പി ചീട്ട് നല്‍കുന്നതിന് അടുത്തായുള്ള ശുചിമുറിയില്‍ നിന്നുമാണ് പുറത്തേക്ക് ദുര്‍ഗന്ധം വമിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശുചിമുറികളുടെ പൈപ്പുകള്‍ പലതും അടഞ്ഞിരിക്കുന്നതിനാല്‍ മലിനജലം പുറത്തേക്ക് പോകാന്‍ തടസ്സമുണ്ടെന്നാണ് വിവരം. ഇതിനാല്‍ തന്നെ ആശുപത്രിയിലെ പല ശുചിമുറികളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയാണ്, പലതും പൂട്ടിയിട്ട നിലയിലുമാണ്.

ദിവസത്തില്‍ ഒരു തവണ ശുചിമുറികള്‍ കഴുകാറുണ്ട് എന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ദുര്‍ഗന്ധം കാരണം ശുചിമുറിയിലേക്ക് കയറാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളതെന്ന് ഇവിടെ എത്തുന്നവര്‍ പറയുന്നു. ദുര്‍ഗന്ധം വമിക്കുന്ന ശുചിമുറിയുടെ സമീപത്താണ് രോഗികള്‍ ഓ.പി ചീട്ട് വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത്. മെഡിക്കല്‍ കോളേജില്‍ വിവിധ രോഗത്തിന് ചികിത്സ തേടി എത്തുന്നവര്‍ പുതിയ രോഗങ്ങളുമായി മടങ്ങിപ്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താറില്ല. പുതിയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഇപ്പോഴത്തെ നാറുന്ന അവസ്ഥക്ക് കാരണം ജീവനക്കാരുടെ കെടുകാര്യസ്ഥതയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...