പത്തനംതിട്ട കോടതി സമുച്ചയം നിര്‍മ്മിക്കാന്‍ സ്ഥലമുണ്ട് ; പണിയാന്‍ പണമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊളിഞ്ഞു വീഴാറായ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്നും കോടതികള്‍ മാറ്റി സ്ഥാപിക്കാന്‍ കെട്ടിടം തേടി അധികൃതര്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ കോടതി സമുച്ചയം നിര്‍മ്മിക്കാന്‍ സ്ഥലമേറ്റെടുത്തുവെങ്കിലും കെട്ടിട നിര്‍മ്മാണത്തിന് പണമില്ലാത്തതിനാല്‍ പദ്ധതി കടലാസില്‍ ഉറങ്ങുകയാണ്. എസ്.പി.ഓഫീസ് – മേലേവെട്ടിപ്രം റിംഗ് റോഡിന്റെ സൈഡില്‍ 6 ഏക്കര്‍ ഭൂമിയാണ് ജില്ലാ കോടതിക്കായി കണ്ടെത്തിയത്. പത്ത് കോടതികളാണ് ഈ കെട്ടിട സമുച്ചയത്തില്‍ വരേണ്ടത്. ബജറ്റില്‍ പണം അനുവദിച്ചുവെങ്കില്‍ മാത്രമേ കെട്ടിട നിര്‍മ്മാണം സാധ്യമാകൂ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിലും പത്തനംതിട്ടയില്‍ കോടതി സമുച്ചയം പണിയുവാന്‍ തുക വകയിരുത്തിയിട്ടില്ല എന്നത് ജില്ലയ്ക്ക് നിരാശ നല്‍കുന്ന കാര്യമാണ്.

ജില്ലാ ആസ്ഥാനത്തെ പത്ത് കോടതികള്‍ സിവില്‍ സ്റ്റേഷനിലും നാലെണ്ണം വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. 2009 ല്‍ പത്തനംതിട്ട ബാര്‍ അസോസിയേഷന്റെ  ആവശ്യം പരിഗണിച്ചാണ് കോടതി സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2021 ല്‍ പത്തനംതിട്ട വില്ലേജില്‍ വെട്ടിപ്പുറത്ത് ആറേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പില്‍ നിന്നും ഭരണാനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ന്യായവില ജില്ലാ കളക്ടര്‍ നിശ്ചയിച്ചു നല്‍കി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പില്‍ നിന്നും അനുമതി നല്‍കുന്നതിനും അതിനാവശ്യമായ തുക ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും തീരുമാനിച്ചത്.

നടപടി ക്രമങ്ങളിലെ കാലതാമസമാണ് കോടതി സമുച്ചയത്തിന് തടസമായത്. തുടക്കം മുതല്‍ പദ്ധതി മെല്ലെപ്പോക്കായിരുന്നു. 2021 ല്‍ അനുമതി കിട്ടിയെങ്കിലും സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം ഇറക്കിയത് 2023 മേയിലാണ്. പണത്തിന്റെ  ലഭ്യത കുറവ് കാരണം നടപടികള്‍ മുന്നോട്ട് പോയില്ല. ഭൂമി ഏറ്റെടുത്ത് റവന്യു വിഭാഗം അറിയിപ്പ് നല്‍കുന്നതിനും കാലതാമസമുണ്ടായി. റവന്യു വകുപ്പ് ആഭ്യന്തര വകുപ്പിനാണ് സ്ഥലം കൈമാറിയത്. ഭൂഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക ആഭ്യന്തര വകുപ്പ് റവന്യു വകുപ്പിന് കൈമാറുകയും ചെയ്തു. ഏറ്റെടുത്ത സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിരുകള്‍ സ്ഥാപിച്ചു എങ്കിലും പിന്നീട് നീക്കങ്ങള്‍ ഉണ്ടായില്ല. പണം അനുവദിക്കുന്നതിന് കാര്യമായ സമ്മര്‍ദങ്ങളും ഉണ്ടായില്ല. നിലവില്‍ കോടതി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പൊളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ജില്ലയിലെ കോടതി സമുച്ചയത്തിന്റെ  നിര്‍മ്മാണം വീണ്ടും ജനങ്ങള്‍ക്ക് ഇടയില്‍ സജീവ ചര്‍ച്ചയാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്നും കൈക്കൂലി ; എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറി

0
കോട്ടയം: കോട്ടയത്തെ ബാർ ഉടമകളുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടിൽ...

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...