കോന്നി ഇളകൊള്ളൂര്‍ പാലം ജംഗ്ഷനില്‍ കഴിഞ്ഞ ആറുമാസക്കാലമായി കുടിവെള്ളം നടുറോഡില്‍ പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കത്തിയെരിയുന്ന വേനലില്‍ കോന്നി ഇളകൊള്ളൂര്‍ പാലം ജംഗ്ഷനില്‍  കഴിഞ്ഞ ആറുമാസക്കാലമായി കുടിവെള്ളം നടുറോഡില്‍ പാഴാകുന്നു. ശുദ്ധജലക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും തിരിഞ്ഞു നോക്കാതെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍.  പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇളകൊള്ളൂര്‍ പാലം ജംഗ്ഷനില്‍ ആണ് വാട്ടര്‍ അതോറിറ്റിയുടെ ഈ അനാസ്ഥ. മാസത്തില്‍ കുറച്ചു ദിവസങ്ങളില്‍ മാത്രമാണ് ഇവിടേക്ക് വെള്ളം വരുന്നത്. പൊട്ടിയ പൈപ്പ് ലൈന്‍ വഴി ഈ വെള്ളം മുഴുവന്‍ നടുറോഡില്‍ പാഴായി പോവുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ ആവശ്യമായ ശുദ്ധജലം ലഭിക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. വീടുകളില്‍ കിണറുകള്‍ ഉണ്ടെങ്കിലും വേനല്‍ കാലത്ത് ഇവയില്‍ ഭൂരിഭാഗവും വറ്റിവരളുന്നതിനാല്‍ പൈപ്പ് ലൈനുകള്‍ മാത്രമാണ് ഏക ആശ്രയം.

കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് പ്രദേശവാസികള്‍ നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് പരാതി പറഞ്ഞിരുന്നു. നാട്ടുകാര്‍ ഓഫീസിലേക്ക് വിളിക്കുമ്പോള്‍ ഉടന്‍ തന്നെ ആളെ വിടാമെന്നും അറ്റകുറ്റപ്പണികള്‍ നടത്താമെന്നുമുള്ള സ്ഥിരം പല്ലവി മാത്രമാണ് ഇവര്‍ പറയുന്നത്. സംസ്ഥാന പാതയുടെ ഓടയോട് ചേര്‍ന്ന് പാകിയിട്ടുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ക്ക് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈന്‍ ആണ് പൊട്ടിയിരിക്കുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ലോക്ക് കട്ടകള്‍ ഇളക്കി മാറ്റി പൈപ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുമുള്ളു.

വേനലിന്റെ കാഠിന്യം ഏറി വരുമ്പോള്‍ കോന്നിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. കോന്നിയിലെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. പലരും വിലകൊടുത്ത് ടാങ്കില്‍ വെള്ളം എത്തിച്ചാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഈ അവസ്ഥയില്‍ ആണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഈ തികഞ്ഞ അനാസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് കോർപറേഷന്‍റെ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...