ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവാവ്

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീ​ഗഢ്: ഭാര്യയെ മഴു ഉപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവാവ്. പഞ്ചാബിലെ സാൻ​ഗ്രൂർ ജില്ലയിലെ ലെഹ്റ​ഗാ​ഗയിൽ ചൊവ്വാഴ്ചയാണ് സംഭവം. കുൽദീപ് സിങ് എന്നയാളാണ് ഭാര്യയായ ഹർകിർതൻ കൗറാണ് കൊല്ലപ്പെടുത്തിയത്. ​ഗ്രാമത്തിലെ മുൻ സർപഞ്ചിന്റെ മകനായ കുൽദീപ്, ഭാര്യയെ മർദിക്കുകയും മഴു കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ‘ഞാൻ അവളെ കൊന്നു’ എന്ന് പറഞ്ഞാണ് ഇയാൾ വീഡിയോ അവസാനിപ്പിക്കുന്നത്.കുറ്റകൃത്യത്തിന് ശേഷം ഇയാൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് യുവതിയുടെ മൃതദേഹം മേൽനടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

വീഡിയോയിൽ കുൽദീപ് ഭാര്യയെ ആവർത്തിച്ച് അടിക്കുന്നത് കാണാം. തുടർന്ന് ഭാര്യയുടെ കഴുത്തിൽ കോടാലി ഉപയോഗിച്ച് അടിക്കുന്നതും വെട്ടുന്നതും പിന്നാലെ യുവതിക്ക് അനക്കമില്ലാതാവുന്നതും കാണാം. ‘ഞാൻ അവളെ കൊന്നു’ എന്ന് ഇയാൾ പഞ്ചാബിയിൽ പറയുന്നതും വീഡിയോയിൽ കേൾക്കാം.ഭാര്യയെ നിരന്തരം മർദിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നെന്ന് ഡിഎസ്പി രൺവീർ സിങ് പറഞ്ഞു. തുടർന്ന് വീഡിയോ സോഷ്യൽമീഡിയയിൽ അപ്‌ലോഡ്‌ ചെയ്യുകയാണ് ഇയാളുടെ രീതി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയും അന്വേഷണത്തിന്റെ ഭാ​ഗമായി പരിശോധിക്കും. ദമ്പതികൾക്ക് ആറും എട്ടും പത്തും വയസ് പ്രായമുള്ള മൂന്ന് മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...