യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

അസം; അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി കീഴടങ്ങി. ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടർന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി. ആക്രമണത്തിൽ ഭാര്യ സംഘമിത്ര ഘോഷ്, മാതാപിതാക്കളായ സഞ്ജിബ് ഘോഷ്, ജുനു ഘോഷ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണസമയത്ത് കാസിരംഗ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ യുവതിയുടെ അനുജത്തി കുടുംബത്തോടൊപ്പം വീഡിയോ കോളിലുണ്ടായിരുന്നു. കൊലപാതകശേഷം പ്രതി ഒമ്പത് മാസം പ്രായമുള്ള മകനുമായി ഗോലാഘട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...