എറണാകുളത്ത് സബ് ട്രഷറി കെട്ടിടം തകർന്നുവീണു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. കെട്ടിടത്തിനു മുന്നിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ ജീവനക്കാരും ഇവിടെ എത്തുന്നവരും ഭീഷണിയുടെ നിഴലിലായി. ട്രഷറി ഓഫീസർ ഉൾപ്പെടെ 17 ജീവനക്കാരുണ്ട്. കെട്ടിടത്തിനകത്തിരുന്ന് ഭയപ്പാടോടെയാണ് ഇവർ ജോലി ചെയ്‌തിരുന്നത്‌. ട്രഷറി മന്ദിരത്തിനോട്‌ ചേർന്നുനിൽക്കുന്ന തണൽമരത്തിന്റെ കൊമ്പുകൾ മഴനനഞ്ഞ് ചാഞ്ഞുവരുന്നത് മറ്റൊരു പ്രശ്നമാണ്. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച്‌ പുതിയതു പണിയാൻ 2010ൽ കച്ചേരിവളപ്പിൽ സ്ഥലം അനുവദിച്ചിരുന്നു. 2021ൽ ഇൻക്വൽ എന്ന കമ്പനി പണി ആരംഭിച്ചെങ്കിലും കോടതി ഇടപെട്ടതിനെ തുടർന്ന് നിർമാണം തടസപ്പെട്ടു. ഈ മഴക്കാലത്ത് കെട്ടിടത്തിന്റെ ചോർച്ച കൂടി പെൻഷൻ റെക്കോഡുകൾ, മുദ്രപ്പേപ്പറുകൾ, വിലപ്പെട്ട സർക്കാർ രേഖകൾ എന്നിവ നശിക്കാനിടയുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...