Sunday, March 16, 2025 12:18 pm

മർദനത്തിലേറ്റ പരിക്കുകളുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മർദനത്തിലേറ്റ പരിക്കുകളുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു കളഞ്ഞു. അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40കാരനാണ് വെള്ളറട പോലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയത്. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് ആണ് സംഭവം. അമ്പൂരി ജംഗ്ഷനിൽ വെച്ച് ഒരാൾ തന്നെ മർദിച്ചു എന്നും ഉടൻ കേസ് എടുക്കണം എന്നും പറഞ്ഞാണ് തലയിൽ നിന്ന് ചോരവാർന്ന് നിലയില്‍ ഇയാൾ സ്റ്റേഷനിൽ എത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയിൽ ചികിത്സതേടാൻ പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു.

എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിൽ പോലീസുകാർ കൂടി വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. കേസെടുക്കാൻ സാധിച്ചില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാൻ ഇയാൾ പോലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തിതുന്നു. പിന്നാലെ റോഡിലെത്തിയ ഇയാൾ സ്റ്റേഷൻ്റെ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കിൽ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പോലീസ് സ്റ്റേഷനിൽ എത്തി പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കിൽ കടന്ന കളയുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

അരമണിക്കൂറോളം ഗേറ്റ് അടഞ്ഞു കിടന്നതിനാൽ സ്റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാർ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പോലീസുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാർതന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർത്തു. രാവിലെ 11മണിയോടെ അമ്പൂരിയിലെ ഒരു കടയ്ക്കു മുന്നിൽ നിന്ന് നോബി അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് പരുക്കേറ്റത് എന്നാണ് പോലീസ് വിശദമാക്കുന്നത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോഡ് ടാർ ചെയ്യാൻ കൊണ്ടുവന്ന റോളറിന് നിയന്ത്രണം നഷ്ടമായി

0
മാലോം: റോഡ് ടാർ ചെയ്യാൻ കൊണ്ടുവന്ന റോളറിന് നിയന്ത്രണം നഷ്ടമായി. ചെന്ന്...

5 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ

0
ബംഗളൂരു: 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ദില്ലിയിൽ...

സാമ്പത്തിക വര്‍ഷാവസാനത്തിലെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ വഴികള്‍ തേടി ധനവകുപ്പ്

0
തിരുവന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തിലെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ വഴികള്‍ തേടി ധനവകുപ്പ്....

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....