യുവതിക്കൊപ്പം പാർക്കിലിരുന്നതിന് യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തി വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാർക്കിൽ യുവതിക്കൊപ്പം ഒരു ബെഞ്ചിൽ ഇരുന്നതിന് യുവാവിനെ രണ്ട് പേർ കുത്തി വീഴ്ത്തി. തെക്കൻ ദില്ലിയിലെ മാളവ്യ നഗറിലെ പാർക്കിലാണ് ദാരുണമായ സംഭവം. ഫായിസ് അലിയെന്ന 20 വയസ്സുകാരനെയാണ് യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. കുത്തേറ്റ് വീണ യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരനായ കൈഫി മാലിക്കിനെയും ഇയാളുടെ കൂട്ടുകാരനായ അഫ്ഗാൻ പൌരൻ ഹാരൂണിനുമെതിരെ പൊപോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. യുവാവ് പാർക്കിലെ ഒരു ബെഞ്ചിൽ യുവതിക്കൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ സഹോദരനും സുഹൃത്തും അവിടേക്കെത്തി. തന്റെ സഹോദരിയോടൊപ്പം എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് അലിയോട് കൈഫി മാലിക്ക് ചോദിച്ചതായി ഓഫീസർ പറഞ്ഞു. തുടർന്ന് മാലിക് അലിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. യുവാവ് ഇത് തടഞ്ഞതോടെയാണ് ഇരുവരും ചേർന്ന് ഇയാളെ കുത്തി വീഴ്ത്തിയത്.

യുവാവ് കുത്തേറ്റ് വീണതോടെ പ്രതികള്‍ സഹോദരിയെയും കൊണ്ട് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് പാർക്കിലുണ്ടായിരുന്നവരാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തി യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലിയിടെ തോളിലും മുതുകിലും കൈയിലും കുത്തേറ്റതായി പോലീസ് അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരാമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ യുവാക്കള്‍ രണ്ട് പേരും ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതകശ്രമം ചുമത്തി എഫ്ഐർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായും കേസിൽ വിശദമായ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിനെതിരെ വീണ്ടും അൻസിബ

0
കൊച്ചി: ആഭ്യന്തര മന്ത്രിയെ ഫോണിൽ വിളിച്ചത് തന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന്...

തിരുപ്പൂരിൽ വാഹനാപകടം , രണ്ടുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം ;...

0
കോയമ്പത്തൂർ: തമിഴ്നാട് തിരുപ്പൂരിലെ ഉതുക്കുളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക്...

കോറോഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി കൊച്ചിയിലെ ‘ടാൽറോപ്’

0
കൊച്ചി: കോറോഹെൽത്തിന് പി‌ന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ മറ്റൊരു കമ്പനി....

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ

0
ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ. എംഎസ്‍സിക്ക്...