യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ തട്ടി ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നയൂര്‍ കുരഞ്ഞിയൂരില്‍ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വടക്കേകാട് കല്ലിങ്ങല്‍ കൊമ്പത്തേല്‍ ഷഫ്നുദ്ദീന്‍ (ചിപ്പു-20), മാവിന്‍ചുവട് മുണ്ടാറയില്‍ മുഹമ്മദ് ഷിഫാന്‍ (26), ചമ്മൂര്‍ ചേമ്പലക്കാട്ടില്‍ അബു താഹിര്‍ (25) എന്നിവരെയാണ് വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച കുരഞ്ഞിയൂരില്‍ റോഡരികില്‍ നിന്ന എടക്കഴിയൂര്‍ കുഴികണ്ടത്തില്‍ അജ്മല്‍ റോഷ(20)നെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസുകാരെയും ഇവരെ സഹായിക്കാന്‍ എത്തിയ നാട്ടുകാരെയും ഷിഫാന്റെ നേതൃത്വത്തില്‍ പ്രതികള്‍ കയ്യേറ്റം ചെയ്തിരുന്നു. കാപ്പ നിയമ പ്രകാരം കഴിഞ്ഞ സെപ്തംബറില്‍ നാടു കടത്തിയ ഗുണ്ടയാണ് മുഹമ്മദ് ഷിഫാന്‍ എന്ന് പോലീസ് പറഞ്ഞു. എസ്ഐ കെ.ബി ജലീല്‍, സിപിഒമാരായ നിബു, സുജിത്ത്, രതീഷ്, സതീഷ് കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...