വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരാൻ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരാൻ ആവശ്യപ്പെട്ട ബാഡ്മിന്റൺ പരിശീലകനെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സെൻട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റൺ പരിശീലകനെയാണ് വ്യാഴാഴ്ച കോയമ്പത്തൂർ സെൻട്രൽ ഓൾ-വുമൺ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൗരിപാളയം സ്വദേശി ഡി അരുൺ ബ്രൺ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി അവിനാശി റോഡിലെ ഒരു സ്വകാര്യ സ്‌കൂളിൽ താത്കാലിക ബാഡ്മിന്റൺ പരിശീലകനായി ജോലി ചെയ്യുകയാണ് അരുണെന്ന് പോലീസ് അറിയിച്ചു. പ്ലസ് വൺ വിദ്യാർഥിനിയായ പതിനേഴുകാരിയോട് അരുൺ തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ അയക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി അവളുടെ സാധാരണ ഫോട്ടോ അയാൾക്ക് അയച്ചു. എന്നാൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ അയക്കാൻ ഇയാൾ ആവശ്യപ്പെട്ടു. പെൺകുട്ടി ഫോട്ടോ അയച്ചില്ല. പിന്നീട് സ്‌കൂൾ പരിസരത്ത് വസ്ത്രം മാറുന്നതിനിടെ പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പകർത്തി. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.

ഇവർ പോലീസിൽ പരാതി നൽകി. പോക്‌സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പരിശീലനകനെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റിനെ തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് ബാഡ്മിന്റൺ പരിശീലകന്റെ സേവനം അവസാനിപ്പിച്ചു. മറ്റ് അഞ്ച് പെൺകുട്ടികളോട് കൂടി ബാഡ്മിന്റൺ പരിശീലകൻ മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് വിവരം. അവരുടെ ചിത്രങ്ങളും തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കാൻ ആവശ്യപ്പെട്ടുവെന്നും ആരോപണമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...