പ്രസവം കഴിഞ്ഞയുടന്‍ യുവതി മരിച്ചു ; പിന്നാലെ കുഞ്ഞിനെ വിറ്റ മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : പ്രസവ ശേഷം മരണപ്പെട്ട യുവതിയുടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിലാണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ വെള്ളിയാഴ്ച അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. വെസ്റ്റ് സിങ്ബും ജില്ലയിലെ മനോഹര്‍പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്നി ചാംപിയ എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ മരിച്ചത്. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ഇവരെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതി ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടു.

തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയുടെ കുഞ്ഞിനെ തൊട്ടടുത്ത ജില്ലയില്‍ താമസിക്കുന്ന ഗുഡ്ഡി ഗുപ്ത എന്ന സ്ത്രീയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് നിര്‍ത്താതെ കരയുന്നുവെന്നും ബഹളമുണ്ടാക്കുന്നുവെന്നും പറഞ്ഞ് ഇവര്‍ കുഞ്ഞിനെ തിരികെ നല്‍കാന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും ഇവര്‍ക്ക് വില്‍പന നടത്തിയ രണ്ട് ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രസവ ശേഷം മരണപ്പെട്ട യുവതി അവിവാഹിതയായിരുന്നുവെന്നും മാതാപിതാക്കള്‍ മരണപ്പെട്ട ശേഷം അമ്മയുടെ ഒരു ബന്ധുവിനൊപ്പമാണ് അവര്‍ താമസിച്ചിരുന്നതെന്നും കേസ് അന്വേഷിച്ച പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...