ന്യൂസ് ക്ലിക്ക് കേസ് ; ദില്ലി പോലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് അനുഷ പോള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദില്ലി പോലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരി അനുഷ പോള്‍. ന്യൂസ് ക്ലിക്കിനെതിരായ കേസിന്‍റെ ഭാഗമായി ദില്ലി പോലീസ് വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുഷ പോള്‍. ന്യൂസ് ക്ലിക്കിന്‍റെ മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ ഐക്കാട് സ്വദേശി അനുഷ പോളിന്‍റെ വീട്ടിലാണ് ഡല്‍ഹി പോലീസ് എത്തിയത്. മൊഴിയെടുത്തശേഷം മൊബൈല്‍ ഫോണും ലാപ്ടോപ്പും ബാങ്ക് രേഖകളും ഡല്‍ഹി പോലീസ് പിടിച്ചെടുത്തുവെന്നും ഭീഷണിയുടെ സ്വരത്തിലാണ് പോലീസ് സംസാരിച്ചതെന്നും അനുഷ പറഞ്ഞു.

എത്രയും വേഗം ദില്ലിയിലെത്തി പോലീസില്‍ ഹാജരാകുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും നല്‍കി. തന്‍റെ സിപിഎം ബന്ധമാണ് പ്രധാനമായും പോലീസ് അന്വേഷിച്ചത്. ദില്ലിയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചു. ദില്ലി സിപിഎം സംസ്ഥാന സെക്രട്ടറി കെഎം തിവാരിയെ അറിയുമോ എന്നു ചോദിച്ചപ്പോള്‍ അറിയാമെന്നും മറുപടി നല്‍കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലാണ് ന്യൂസ് ക്ലിക്കെന്നും പറഞ്ഞു. ന്യൂസ് ക്ലിക്ക് തന്നതല്ല ലാപ്ടോപും മൊബൈലും. എന്നിട്ടും അവ രണ്ടും പോലീസ് പിടിച്ചുകൊണ്ടുപോയി. തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പും ബാങ്ക് രേഖകളും കൊണ്ടുപോയി. കർഷക സമരം , സിഎഎ, കോവിഡ്  തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തോ എന്ന് അന്വേഷിച്ചതായും അനുഷ പോള്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും സംഘർഷ സാധ്യത : ഹോർമുസ് വഴിയുള്ള ചരക്കുനീക്കം അതിവേഗത്തിലാക്കി ഇറാൻ

0
ടെഹ്‌റാൻ : യുഎസുമായി പുനഃരാരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിൽ...

ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമെന്ന് ഭൂപടം ; ധാക്കയിലെ സെമിനാറിനിടെ തിരുത്തി ഇന്ത്യ

0
ധാക്ക : ബംഗ്ലദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ആൻഡ് സ്ട്രറ്റീജിക് സ്റ്റഡീസിൽ...

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ സ്പീഡ്ബോട്ട് മറിഞ്ഞു ; 15ഓളം പേർ മരിച്ചതായി റിപ്പോർട്ട്

0
ഫൂ ക്വോക്ക് : വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന്...

യുപിയിലെ ഷോപ്പിങ് മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം ; ബലാത്സം​ഗം ചെയ്ത് കൊന്നതെന്ന് സംശയം

0
ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ​ഗാസിയാബാ​ദിലെ...