വീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങിമരിച്ചു ; മൃതദേഹം കാമുകന്റെ വീട്ടുമുറ്റത്ത് അടക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പെരുബാവൂര്‍: മുടിക്കല്‍ ചെറുവേലിക്കുന്ന് കിഴക്കേക്കുന്നേല്‍ വീട്ടില്‍ മുജീബ് ഇബ്രാഹിമിന്റെ മകള്‍ ഫാത്തിമ (19) യെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് സംശയിക്കുന്ന കുന്നുവഴി സ്വദേശി അറസി (24) ന്റെ വീട്ടുമുറ്റത്ത് മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഇന്നലെ രാവിലെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫാത്തിമയെ ഫാനിന്റെ ഹുക്കില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

ബി.ബി.എ പൂത്തിയാക്കിയ ഫാത്തിമ പെരുബാവൂവൂരിലെ ഒരു ടെക്സ്റ്റൈല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് മാസം മുൻപ് ഫാത്തിമയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അറസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ ആറ് മാസത്തിനകം വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കിയിരുന്നു. ഫാത്തിമയറിയാതെ കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോയ അറസ്, നാല് വര്‍ഷത്തിന് ശേഷമേ മടങ്ങിയെത്തുവെന്നും അപ്പോള്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നും മെസേജ് അയച്ചതായി ബന്ധുക്കള്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം അറസിന്റെ വീട്ടില്‍ എത്തിക്കുകയും വീട്ടുമുറ്റത്ത് കബറെടുത്ത് അടക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുബാവൂര്‍ പോലീസ് മാതാപിതാക്കളും ബന്ധുക്കളുമായി സംസാരിച്ച്‌ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചു. രാത്രി എട്ടോടെ ചെറുവേലിക്കുന്ന ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ ഫാത്തിമയെ അടക്കം ചെയ്തു. ഷക്കീനയാണ് ഫാത്തിമയുടെ മാതാവ്. ഇബ്രാഹിം ബാദുഷ ഏക സഹോദരനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം : 77 കൈലാസ തീർഥാടകരെ കാണാനില്ല ; സ്ഥിരീകരണവുമായി സദ്‍ഗുരു

0
ന്യൂഡൽഹി/കാഠ്മണ്ഡു : നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർത്ഥാടകരെ...

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...