ചൈനീസ് ലോണ്‍ ആപ്പുകള്‍ക്ക് മറുപണി കൊടുത്ത് യുവാവ് ; തട്ടിയെടുത്തത് രണ്ട് ലക്ഷം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: നിരവധി പേരെ കടക്കെണിയിലാക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത ചൈനീസ് ലോണ്‍ ആപ്പുകളെ പറ്റിച്ച്‌ പണം തട്ടിയെടുത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി.ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ സഞ്ജീവ് ബാരിയ(22) എന്ന യുവാവ് ആണ് ആപ്പുകള്‍ക്ക് മറുപണി നല്‍കിയത്. ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റന്‍റ് ലോണ്‍ തരികയും തിരിച്ചടവ് മുടങ്ങിയാല്‍ ലോണെടുക്കുന്ന വ്യക്തിയുടെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് അശ്ലീല സന്ദേശങ്ങളും ലോണ്‍ വിവരങ്ങളും അയയ്ക്കുകയും ചെയ്യുന്ന രീതി കൃത്യമായി മനസിലാക്കിയാണ് ബാരിയ തട്ടിപ്പ് നടത്തിയത്.

വ്യാജ രേഖകളും ഫോട്ടോയും സൃഷ്ടിച്ച്‌ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാണ് ബാരിയ തട്ടിപ്പിന് തുടക്കമിട്ടത്. ട്രേസ് ചെയ്യാന്‍ സാധിക്കാത്ത വ്യാജ പ്രൊഫൈലുകളിലൂടെ ബാരിയ നല്‍കിയ ലോണ്‍ അപേക്ഷകള്‍ പരിഗണിച്ച ആപ്പുകള്‍, ബാങ്ക് അക്കൗണ്ട് യഥാര്‍ഥമെന്ന് സ്ഥിരീകരിച്ച്‌ പണം കൈമാറി. തിരിച്ചടവ് മുടങ്ങിയ വേളയില്‍ നടത്തിയ അന്വേഷണത്തിലാണ് ആപ്പുകള്‍ക്ക് കാര്യം മനസിലായത്. തട്ടിപ്പ് ആപ്പുകള്‍ പരാതി നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ സംഭവം ആരും അറിഞ്ഞിരുന്നില്ല. മറ്റൊരു കേസില്‍ അറസ്റ്റിലായ വേളയിലാണ് ബാരിയ ഈ കേസിന്‍റെ വിവരം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആപ്പുകളില്‍ നിന്ന് ഇയാള്‍ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി വ്യക്തമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...