രക്തസമ്മര്‍ദം കുറഞ്ഞ് യുവതി റോഡില്‍ വീണു ; രക്ഷയായത് പോലീസുകാര്‍

For full experience, Download our mobile application:
Get it on Google Play

ഉപ്പുതറ (ഇടുക്കി) : രക്തസമ്മര്‍ദം കുറഞ്ഞ് റോഡരികില്‍ കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ച് പോലീസുകാര്‍. കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍  അഞ്ജലിയാണ് ബോധരഹിതയായി റോഡില്‍ കിടന്നത്. കുട്ടിക്കാനം കെ.എ.പി. അഞ്ച് ബറ്റാലിയന്‍ ക്യാമ്പിലെ അസി.കമാന്‍ഡന്‍റ് പി.ഒ. റോയി, സി.പി.ഒ.മാരായ പ്രകാശ് എം., ദീപക് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ ചീന്തലാര്‍ ഫാക്ടറിക്കുസമീപം അഞ്ജലി രക്തസമ്മര്‍ദം കുറഞ്ഞ് സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞു വീഴുകയായിരുന്നു. ആള്‍സഞ്ചാരം കുറഞ്ഞ പാതയായിരുന്നതിനാല്‍ ആരും തന്നെ സമീപത്തുണ്ടായിരുന്നില്ല. പോലീസ് റിക്രൂട്ട്‌മെന്‍റിന്‍റെ ഭാഗമായി മേരികുളത്തുനടന്ന കായികക്ഷമത പരീക്ഷയ്ക്ക് മേല്‍നോട്ടം നല്‍കി മടങ്ങുകയായിരുന്നു പോലീസുകാര്‍.

സ്‌കൂട്ടി അഞ്ജലിയുടെ ദേഹത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ പോലീസ് ജീപ്പില്‍ യുവതിയെ ഉപ്പുതറ സി.എച്ച്.സി.യില്‍ എത്തിച്ചു. വീട്ടുകാരെത്തി വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോയ ശേഷമാണ് പോലീസുകാര്‍ മടങ്ങിയത്. കൈക്ക് പൊട്ടല്‍ അടക്കം പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...