യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ഒളിവില്‍പോയ ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി മൂന്നു വര്‍ഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും പരാതി ഉയര്‍ന്നപ്പോള്‍ ഒളിവില്‍പ്പോവുകയും ചെയ്ത ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറിയെ മൂന്നു വര്‍ഷത്തിന് ശേഷം ഒളിസങ്കേതത്തില്‍ നിന്ന് മൂഴിയാര്‍ പോലീസ് പൊക്കി. സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എം.പി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം.

2020 നവംബര്‍ 14 നാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് എടുത്തത്. 2020 മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ ഒതുക്കാനുള്ള നീക്കം നടത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു.

നടക്കാതെ വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം കുത്തകയാക്കി കൈവശംവെച്ചു പോരുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായിരുന്നു മനു. ആങ്ങമൂഴിയില്‍ മാര്‍ത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മനുവും യുവതിയും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. ഇവിടെ വെച്ച് മനു യുവതിയുമായി അടുപ്പത്തിലായി.

വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം അരക്കിട്ടുറപ്പിച്ചു. തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയില്‍ തന്നെ ഒരു മുറി മനു സ്വന്തമാക്കിവെച്ചിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. മനു പീഡനക്കേസില്‍ പ്രതിയാകുമെന്ന് വന്നതോടെ പാര്‍ട്ടി നേതൃത്വം ഉണര്‍ന്നു. പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ട് ചുമതലകളില്‍ നിന്ന് ഒഴിവാക്കി. യുവതിയുടെ നീക്കം മണത്തറിഞ്ഞ മനു ഒളിവില്‍ പോവുകയും ചെയ്തു.

പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് സൂചനയൊന്നുമില്ലായിരുന്നു. ഫോണും സോഷ്യല്‍ മീഡയയുമൊക്കെ ഉപേക്ഷിച്ചാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതിയെ കണ്ടുപിടിക്കാന്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി ഡല്‍ഹിയിലുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പോലീസ് സംഘം രഹസ്യമായി അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...