സ്പോട്സ് ക്വാട്ട നിയമനം : ഭിന്നശേഷി താരങ്ങള്‍ക്കായി മാറ്റിയ തസ്തികകളില്‍ പരുക്കേറ്റവരെയും പരിഗണിക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പോട്സ് ക്വാട്ട നിയമനത്തില്‍ ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്കായി മാറ്റിവെച്ച തസ്തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തില്‍ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരമായിരിക്കണം ഇവരെ പരിഗണിക്കേണ്ടത്. അതിനായി സ്പോട്സ് ക്വാട്ട നിയമന വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

നിലവില്‍ ഒരു വര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് സ്പോട്സ് ക്വാട്ട പ്രകാരം നിയമനം നല്‍കുന്നത്. ഇതില്‍ രണ്ട് തസ്തിക ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. പലപ്പോഴും ഈ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. 2010-14 കാലയളവിലെ അഞ്ചു വര്‍ഷം ഭിന്നശേഷിക്കാരായ നാല് പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. യോഗ്യരായ അപേക്ഷകരില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്കു കാരണം കായികരംഗത്തുനിന്ന് പിന്‍വാങ്ങേണ്ടി വരികയും ചെയ്യുന്നവരെ പരിഗണിക്കാന്‍ തീരുമാനിച്ചത്.

തീരുമാനത്തിന്റെ ഭാഗമായി, ദേശീയ തലത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അത്‌ലറ്റിക് ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സ്വാതി പ്രഭയ്ക്ക് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലറിക്കല്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ട്രാക്കില്‍ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രംഗത്തു നിന്ന് പിന്‍മാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...