ഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പൊതു ജനാഭിപ്രായം തേടി ലോ കമ്മീഷന്‍. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം. വ്യക്തികള്‍ക്കും മത സംഘടനകള്‍ക്കും അഭിപ്രായം അറിയിക്കാം. ഇമെയില്‍ വിലാസത്തിലാണ് അഭിപ്രായം അറിയിക്കേണ്ടത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു.
അതേസമയം ഇന്ത്യയിലെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിര്‍ദ്ദേശമാണ് ഏകീകൃത സിവില്‍ കോഡ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത കോഡ് നടപ്പാക്കല്‍.





























