കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ‍ഞ്ചായത്ത് പ്രസിഡന്റ് ; 5 വർഷം പൂർത്തിയാക്കി രേഷ്മ മറിയം റോയ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന ചരിത്രം കുറിച്ചാണ് രേഷ്മ മറിയം റോയ് 2020 ൽ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 21 വയസ് ആയിരുന്നു രേഷ്മ മറിയത്തിന്റെ പ്രായം. തെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ തലേ ദിവസമാണ് 21 വയസ് പൂർത്തിയായത്. അരുവാപ്പുലം പഞ്ചായത്തിലെ 11 ആം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ആയതോടെ പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന നിലയിൽ രേഷ്മയെ കേരളത്തിൽ അറിയപ്പെട്ടു.

തിരഞ്ഞെടുപ്പ് വന്നപ്പോൾ എഴുപത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡ്‌ പിടിച്ചെടുത്ത് രേഷ്മ ചരിത്രം കുറിച്ചു. അങ്ങനെ പ്രായം കുറഞ്ഞ സ്ഥാനാർഥി പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്‌ അംഗമായി മാറി. വർഷങ്ങൾക്ക് ശേഷം യു ഡി എഫിൽ നിന്ന് ഭരണം പിടിച്ചെടുത്തപ്പോൾ ഭരണ സമിതിയുടെ തലപ്പത്ത് ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ തന്നെ തിരഞ്ഞെടുത്ത് സി പി എം ഏവരെയും ഞെട്ടിച്ചു. പ്രായമല്ലല്ലോ ഒരാളുടെ പക്വത നിർണ്ണയിക്കുന്നത് എന്നതായിരുന്നു ഇത് സംബന്ധിച്ച് രേഷ്മയുടെ മറുപടി. നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു രേഷ്മയുടെ വിവാഹം. ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വര്‍ഗീസ് ബേബിയാണ് ഭര്‍ത്താവ്. രണ്ടരവയസ്സ് പ്രായമുള്ള ഡേവിഡ് വര്‍ഗീസ് പാര്‍ലി നാലുമാസം പ്രായമുള്ള ഡെറിക് വർഗീസ് പാർലി എന്നിവരാണ് മക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...