സൈക്കിളിൽ പോകവെ യുവാക്കൾ ഷാൾ വലിച്ച് വീഴ്ത്തി; ബൈക്ക് കയറി പെൺകുട്ടിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: സൈക്കിളിൽ വീട്ടിലേക്ക് പോകവെ സ്കൂൾ വിദ്യാർഥിനിയുടെ ഷാളിൽ പിടിച്ചുവലിച്ച് വീഴ്ത്തി യുവാക്കൾ. റോഡിൽ വീണ പെൺകുട്ടിക്ക് ബൈക്ക് പാഞ്ഞുകയറി ദാരുണാന്ത്യം. യു.പിയിലെ അംബേദ്കർ ന​ഗറിൽ കഴിഞ്ഞദിവസമാണ് ക്രൂരത അരങ്ങേറിയത്. 17കാരിയായ പെൺകുട്ടിയാണ് മരിച്ചത്. സ്കൂൾ വിട്ട് തന്റെ സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം ബൈക്കിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ പെൺകുട്ടിയെ അക്രമികളിലൊരാൾ ഓടിച്ച ബൈക്ക് തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്നു യുവാക്കൾ അവളെ ഉപദ്രവിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇതിൽ ഷാനവാസ്, അർബാസ് എന്നീ യുവാക്കൾ അവളുടെ ഷാൾ പിടിച്ചുവലിച്ച് താഴെ വീഴ്ത്തിയതായും ഫൈസൽ എന്നയാൾ ഓടിച്ച ബൈക്ക് അവളെ ഇടിക്കുകയുമായിരുന്നു എന്നും പിതാവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...