40 ദിവസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണയെന്ന് യുവാവ് ; ഒടുവിൽ ട്വിസ്റ്റ്, ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: 24കാരനായ യുവാവിന് 40 ദിവസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണ. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് ഒന്നര മാസത്തിനിടെ തന്നെ ഏഴുതവണ പാമ്പ് കടിച്ചുവെന്നുപറഞ്ഞ് രംഗത്തെത്തിയത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണിപ്പോൾ. പാമ്പ് കടിച്ചുവെന്ന യുവാവിന്റെ ആരോപണം തെറ്റാണെന്നാണ് വിദഗ്ദ്ധസമിതി വ്യക്തമാക്കുന്നത്. യുവാവിന് ഒരുവട്ടം മാത്രമാണ് പാമ്പ് കടിയേറ്റത്. അതിനുശേഷവും കടിയേറ്റുവെന്നത് യുവാവിന്റെ തോന്നലുകൾ മാത്രമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തി. യുവാവിന് ഒഫിഡിയോഫോബിയ (പാമ്പുകളോടുള്ള അമിതമായ ഭയം) ആണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ശനിയാഴ്‌ചകളിൽ മാത്രമാണ് പാമ്പ് കടിക്കുന്നതെന്നായിരുന്നു വികാസ് വിദഗ്ദ്ധ സമിതിയോട് പറഞ്ഞത്.ജൂൺ രണ്ടിന് വൈകിട്ടാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. സംഭവം നടന്ന് ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

വൈകാതെ വികാസ് വീട്ടിലേക്ക് മടങ്ങി. അവിടെ നിന്ന് ജൂലായ് ആറ് വരെയുള്ള ദിവസങ്ങള്‍ക്കിടെ അഞ്ച് തവണ കൂടി യുവാവിനെ പാമ്പ് കടിച്ചു. നാലാമത്തെ തവണ പാമ്പുകടിയേറ്റതിന് ശേഷം, വികാസിനോട് വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാന്‍ ഉപദേശിച്ചു. രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും വീണ്ടും കടിയേറ്റു. ഇതോടെ മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. എന്നിട്ടും രണ്ടുതവണ കൂടി പാമ്പ് വികാസിനെ കടിച്ചു.മകന്റെ ചികിത്സയ്ക്കായി കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് ഡോക്‌ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന പാനൽ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...