സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും ; മാസ്റ്റര്‍ ആദ്യ ചിത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും. വിജയ് ചിത്രമായ മാസ്റ്റര്‍ ആണ് റിലീസ് ആകുന്ന ചിത്രം. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും തീയേറ്ററുകള്‍ തുറക്കുക. സിനിമാ മേഖലയില്‍ നിലനിന്ന എല്ലാ തര്‍ക്കങ്ങളും പൂര്‍ത്തികരിച്ചതോടെയാണ് സിനിമാ ശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഉടന്‍ പ്രദര്‍ശനത്തിന് കാത്തിരിക്കുന്ന 11 ഓളം ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 80 ഓളം സിനിമകളാണ് സ്ക്രീനിംഗ് പൂര്‍ത്തിയാക്കിയത്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും പ്രദര്‍ശനം നടത്തുക. ഒന്നിടവിട്ട സീറ്റുകളിലാവും ആളുകളെ ഇരുത്തുക.

സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ പ്രവേശിപ്പിക്കില്ല. ഫിലിം ഡെവലപ്പ്മെന്റ്   കോര്‍പ്പറേഷന്റെ  17 തീയേറ്ററുകളില്‍ കോ‍ഴിക്കോട് കൈരളി , ശ്രീ എന്നീവ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തുറക്കില്ല. ബാക്കി 15 തീയേറ്റുകളിലും പ്രദര്‍ശനത്തിന് ഒരുങ്ങിയതായി ഫിലിം ഡെവലപ്പ്മെന്റ്   കോര്‍പ്പറേഷന്റെ  എംഡി മായ  പറഞ്ഞു. സാധാരണ റിലീസ് ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്ന അത്ര ആവേശം കോവിഡ് ആയതിനാല്‍ ഇത്തവണ വേണ്ടതില്ലെന്നാണ് വിജയ് ഫാന്‍സ് അസോസിയേഷന്റെ  നിലപാട് .

തെര്‍മല്‍ സ്കാനിംഗ് ക‍ഴിഞ്ഞ ശേഷമാവും കാണികളെ പ്രവേശിപ്പിക്കുക. മാസ്ക്ക് , സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. ഒരോ ഷോ ക‍ഴിയുമ്പോ‍ഴും തീയേറ്ററുകള്‍ ഡീ സാനിറ്റൈസ് ചെയ്യും. സ്വകാര്യ തീയേറ്ററുകളിലേക്കും സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുന്നതോടെ നീണ്ട 10 മാസത്തിന് ശേഷം സിനിമാ മേഖല മു‍ഴുവനായി സജീവമാകും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...