ക്ഷേമനിധിയിലേക്ക് അടയ്ക്കാന്‍ നല്‍കിയ കാശിന്റെ രസീത് ചോദിച്ച്‌ പാര്‍ട്ടി ഓഫീസിലെത്തിയ വീട്ടമ്മയെ അടിച്ചോടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: പാര്‍ട്ടി ഓഫീസിലെത്തിയ തയ്യല്‍ തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെ ആര്‍ എസ് പി നേതാവിന്റെ കയ്യേറ്റം. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കര ആര്‍ എസ് പി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. ആര്‍ എസ് പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തയ്യല്‍ തൊഴിലാളി യൂണിയന്‍ മണ്ഡലം സെക്രട്ടറിയുമായ ഇ. സലാഹുദ്ദീനാണ് വീട്ടമ്മയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി ആക്രമിച്ചത്.

മൂന്ന് വര്‍ഷമായി വീട്ടമ്മ ക്ഷേമനിധി വിഹിതം സലാഹുദ്ദീന്‍ മുഖേനയാണ് അടയ്ക്കുന്നത്. ഇതിന്റെ രസീത് ആവശ്യപ്പെട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടമ്മ പാര്‍ട്ടി ഓഫീസിലെത്തിയത്. രസീത് കിട്ടാതായതോടെ വീട്ടമ്മ മടങ്ങുകയും ഭര്‍ത്താവുമായി തിരികെയെത്തുകയും ചെയ്തു. രസീത് തരില്ലെന്ന് പറഞ്ഞ് സലാഹുദ്ദീന്‍ അസഭ്യം തുടങ്ങി. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ കരണത്ത് അടിക്കുകയും വീട്ടമ്മയെ കസേരകൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടമ്മ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

ഇ.സലാഹുദ്ദീനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാല്‍ അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. സലാഹുദ്ദീന്റെ പ്രവര്‍ത്തനം ഗുരുത വീഴ്ചയാണെന്നും കെ.എസ്. വേണുഗോപാല്‍ അറിയിച്ചു. കൊട്ടാരക്കരയില്‍ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. മണ്ഡലം സെക്രട്ടറി ജി.സോമശേഖരന്‍ നായര്‍, വെളിയം ഉദയകുമാര്‍, കെ.പ്രദീപ് കുമാര്‍, ബി.തുളസീധരന്‍ പിള്ള, ഷെമീന ഷംസുദ്ദീന്‍, മുഹമ്മദ് ഹുസൈന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...