പിടിച്ചു നിൽക്കാൻ കടുത്ത നീക്കങ്ങൾ ; ഇനി സിനിമ റിലീസ് വിജയസാധ്യത നോക്കി മാത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പിടിച്ചു നിൽക്കാൻ കടുത്ത നീക്കങ്ങളുമായി തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിയോക്. കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു ജൂണിൽ തിയറ്ററുകൾ അടച്ചിടണമെന്ന നിർദേശം സംഘടന സജീവമായി പരിഗണിക്കുന്നു. ഇക്കാര്യത്തിൽ ജനറൽ ബോഡി തീരുമാനമെടുക്കും. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 6 മാസത്തിനു ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകൾക്കു നൽകാവൂ എന്ന നിർദേശവും പരിഗണനയിലുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി വിജയ സാധ്യതയുള്ള ചിത്രങ്ങൾ മാത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള ആലോചനയിലാണു സംഘടന.

ഈ വർഷം എഴുപതിലേറെ സിനിമകൾ റിലീസ് ചെയ്തെങ്കിലും ഒരേയൊരു ചിത്രം മാത്രമാണു വാണിജ്യ വിജയം നേടിയത്. പല സിനിമകൾക്കും ഏതാനും പ്രദർശനങ്ങൾ മാത്രമാണു നടത്താൻ സാധിച്ചത്; അതും ഏറെക്കുറെ കാലിയായ സീറ്റുകൾക്കു മുന്നിൽ. ഈ സാഹചര്യത്തിലാണു സിനിമകളുടെ നിലവാരം നിശ്ചയിക്കാനുള്ള ആലോചന. ‘‘തിയറ്റർ ഉടമകൾക്ക് ഒരുപാടു കാലത്തെ അനുഭവ പരിചയമുണ്ട്. ഏതു സിനിമ വിജയിക്കാൻ സാധ്യതയുണ്ടെന്നു ഞങ്ങൾക്കു പെട്ടെന്നു മനസ്സിലാകും. ഒടിടിക്കു വേണ്ടി തട്ടിക്കൂട്ടിയെടുത്ത സിനിമകൾ തിയറ്ററുകൾക്കു വേണ്ട. അത്തരം സിനിമകൾ വന്നതോടെയാണു ജനം തിയറ്ററുകളെ വെറുക്കുന്ന സ്ഥിതി വന്നത്’’. ഫിയോക് പ്രസിഡന്റ് െക.വിജയകുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...