തൃശ്ശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് എത്തും. പൂരദിവസം നെയ്തലക്കാവിന്റെ തിടമ്പേറ്റും. നേരത്തെ പൂരവിളംബരത്തിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു. എന്നാൽ നെയ്തലക്കാവ് ദേവസ്വം ഇടപെട്ടാണ് പൂരദിവസം ഈ കൊമ്പനാനയെ ഇറക്കാനുള്ള നീക്കം നടത്തിയത്. തൃശ്ശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാർ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നൽകാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നൽകിയത്. ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വർധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേ ഗോപുരവാതിൽ എറണാകുളം ശിവകുമാർ തുറക്കുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു നേരത്തേയെടുത്ത തീരുമാനം. എറണാകുളം ശിവകുമാർ കൊച്ചിൻ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































