ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം ; വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വീട്ടില്‍ നിന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്ന് കാട്ടി നടന്‍ രജനികാന്തിന്റെ മകളും ചലച്ചിത്ര സംവിധായികയുമായ ഐശ്വര്യ രജനീകാന്ത് തെയ്‌നാംപേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തന്റെ മൂന്ന് വീട്ടുജോലിക്കാര്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയില്‍ പറഞ്ഞു. ഡയമണ്ട് സെറ്റുകള്‍, വജ്രങ്ങള്‍, പഴക്കമുള്ള സ്വര്‍ണക്കഷ്ണങ്ങള്‍, നവരത്‌നം സെറ്റുകള്‍, സ്വര്‍ണത്തോടുകൂടിയ പഴക്കമില്ലാത്ത അണ്‍കട്ട് വജ്രം, 60 പവന്‍ ഭാരമുള്ള നെക്ലേസ്, വളകള്‍ എന്നിവയാണു കാണാതായത്. 2019ലെ അനുജത്തിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് ലോക്കര്‍ മൂന്നിടത്തേക്ക് മാറ്റിയിരുന്നു.

2021 ഓഗസ്റ്റ് വരെ അത് അവളുടെ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. പിന്നീട് വിവാഹശേഷം നടന്‍ ധനുഷിനൊപ്പം താമസിച്ചിരുന്ന സിഐടി കോളനിയിലെ വസതിയിലേക്ക് മാറ്റി. 2021 സെപ്റ്റംബറില്‍ ലോക്കര്‍ വീണ്ടും സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. 2022 ഏപ്രില്‍ 9ന് അത് നടന്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലേക്ക് കൊണ്ടുപോയി.

ലോക്കറിന്റെ താക്കോലുകള്‍ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലെ തന്റെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ജീവനക്കാര്‍ക്ക് നന്നായി അറിയാം. താനില്ലാത്ത സമയത്ത് അവര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശനം ഉണ്ടായിരുന്നതായും അവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെയ്‌നാംപേട്ട് പോലീസ് ഐപിസി സെക്ഷന്‍ 381 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...