ചെങ്ങന്നൂരിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നുർ: ചെങ്ങന്നൂരിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. എം.സി റോഡിനടുത്ത് ചെങ്ങന്നൂർ ഗവ.ഐ.ടി. ഐ ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഔട്ട് ലെറ്റിലാണ് മോഷണം നടന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് ഷട്ടർ പൊളിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ കൊറോണയ്ക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നില്ല. പ്രധാന വാതിലിൻ്റെ ഷട്ടറിൻ്റെ ഓടാമ്പൽ മുറിച്ച് മാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. എന്നാൽ താഴ് അറുത്തിട്ടുമില്ല. പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നിരിക്കുന്നത്. സി.സി ടിവിയുടെ റെക്കോർഡിംഗ് ഭാഗമായ ഡി.വി.ആർ മോഷ്ടാവ് കൊണ്ടുപോയി.

തെളിവുകളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ വേഗം കണ്ടെത്താൻ കഴിയുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഷട്ടറിൻ്റെ അറ്റകുറ്റപണികൾ നടന്നിരുന്നു. ഇതോടൊപ്പം പുതുതായി സ്ഥാപിച്ച മദ്ധ്യഭാഗത്തെ ഓടാമ്പൽ പൂട്ടിയിരുന്നില്ല. എന്നാൽ പണി നടന്നിരുതിന്നാൽ സെൻട്രൽ ലോക്ക് ഇന്നലെ ഇട്ടിരുന്നില്ല. പണം നഷ്ടപ്പെടാൻ സാധ്യത കുറവാണെന്നും സ്റ്റോക്ക് നോക്കിയെങ്കിൽ മാത്രമേ മദ്യം നഷ്ട്ടപെട്ടതായി പറയാൻ സാധിക്കു എന്നും ഔട്ട് ലെറ്റ് മാനേജർ മിഥുൻ പറഞ്ഞു. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഇന്ന് ഓടിറ്റിന് ശേഷമേ ഔട്ട്ലെറ്റ് തുറക്കുകയുള്ളു എന്ന് മനേജർ അറിയിച്ചു. ഇന്ന് രാവിലെ പതിവു പോലെ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് ഇവിടെ ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...