തിരുവനന്തപുരത്ത് ബെവ്കോ ഔട്ട് ലെറ്റിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ വൻ മോഷണം. മദ്യ കുപ്പികൾക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാർ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്കോയുടെ കണക്ക്. മദ്യത്തിന് പുറമേ 27OOO രൂപയും സി സി ക്യാമറയുടെ ഡി വി ടിയും കള്ളന്മാർ കൊണ്ടുപോയിട്ടുണ്ട്.

കെട്ടിടത്തിന്‍റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു മോഷണം. രാവിലെ ഔട്ട് ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്. ഷോപ്പ് ഇൻചാർജ് ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സി സി കാമറയുടെ പ്രധാന ഭാഗം മോഷണം പോയത് അന്വേഷണത്തെ ബാധിക്കുമെന്ന് പോലീസ് പറയുന്നു. നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ലാത്തതും കള്ളൻമാർക്ക് എളുപ്പമായി. വലിയ വാഹനത്തിരക്കുള്ള വിഴിഞ്ഞം – കളിയിക്കാവിള റോഡിന് ചേർന്നാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നതെങ്കിലും മുൻവശം തകരഷീറ്റ് കൊണ്ട് മറച്ചിരുന്നതിനാൽ മോഷണം പുറത്തു നിന്നുള്ളവർ അറിഞ്ഞില്ലെന്നാണ് പോലീസ് വിലയിരുത്തൽ. വിരലടയാള വിദഗ്ദർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ഇവരിൽ നിന്ന് തെളിവ് ലഭിക്കുന്നത് അന്വേഷണത്തിന് ഗുണമാകുമെന്നാണ് പോലീസ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....